Advertisment

മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം; ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

New Update

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും എസ്.പി യു അബ്ദുള്‍ കരീമുമായും സമ്പര്‍ക്കം ഉണ്ടായതിനേത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം

നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

publive-image

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന്കളക്ടര്‍ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

malappuram
Advertisment