Advertisment

അച്ഛന്റെയും അമ്മയുടെയും മാനം കളയരുത് മോളെ .. മാളവികയോട് മലയാളികള്‍ !

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ : മലയാള സൂപ്പര്‍താരം ജയറാമിന്‍റെയും മുന്‍ നായിക പാർവതിയുടെയും മകൾ മാളവികയുടെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ചെന്നൈയിലെ ഒരു റിസോർട്ടില്‍ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ടത്.

Advertisment

publive-image

നീളം കുറഞ്ഞ സ്കർട്ടും ടോപ്പും ഓവർകോട്ടുമാണ് മാളവികയുടെ വേഷം. അമ്മയ്ക്കൊപ്പമാണ് തീരെ നീളം കുറഞ്ഞ സ്കര്‍ട്ടുമണിഞ്ഞു കാലുകള്‍ മുഴുവന്‍ എന്നപോലെ പുറത്തുകാട്ടി മാളവിക ചടങ്ങിനെത്തിയത്. മലയാളത്തിലെ നടിമാര്‍ ഇങ്ങനൊരു വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്.

അതിലുപരി മലയാളത്തില്‍ തിളങ്ങിയ താരമായ പാര്‍വതി തികച്ചും മാന്യമായ വസ്ത്രങ്ങള്‍ മാത്രം ധരിച്ചേ അഭിനയിച്ചിട്ടുള്ളൂ. അത്തരം ചിത്രങ്ങളിലേ ജയറാമും അഭിനയിച്ചിട്ടുള്ളൂ. അതുകൊണ്ട് മാത്രം കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഇരുവരും.

അവരുടെ മകള്‍ ഇങ്ങനൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമായിരിക്കാം. എന്തായാലും സോഷ്യല്‍ മീഡിയയിലെ ‘സദാചാരവാദി’കള്‍ അത് വെറുതെ വിടാന്‍ ഒരുക്കമല്ല .

publive-image

പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതുമായ കമന്റുകൾ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു. ഉപദേശവും നിർദേശങ്ങളും നൽകുന്നവയായിരുന്നു ചിലത്. വസ്ത്രധാരണത്തിൽ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ അഭിപ്രായം.

മിലൻ ബ്രാന്‍ഡിന്റെ ബനാറസി കലക്‌ഷൻ അവതരിപ്പിച്ചാണ് മാളവിക മോഡലിങ്ങിനു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ആദ്യ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങൾക്കൊപ്പമാണ് മാളവികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതും വിമർശനം ഉയര്‍ന്നതും.

jayaram
Advertisment