Advertisment

സിദ്ദിഖിന്റെ വാക്കുകള്‍ അനുരഞ്ജനത്തിനുള്ള സാധ്യതകള്‍ തള്ളി. പറഞ്ഞത് വ്യക്തവും ശക്തവുമായ നിലപാടുകള്‍. മാധ്യമങ്ങളെ പിണക്കാതെ, പിണക്കിയവരെ മാറ്റി നിര്‍ത്തി 'അമ്മ'യുടെ പുതിയ നീക്കം 

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:  അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഏതാനും കാര്യങ്ങള്‍ നല്ല വ്യക്തതയോടെ തന്നെ പറഞ്ഞിരിക്കുകയാണ് 'അമ്മ'യെ പ്രതിനിധീകരിച്ച് നടന്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം.

Advertisment

publive-image

രാജിവച്ച നടിമാരെ തിരിച്ചുവിളിക്കില്ല, ദിലീപിനെതിരെ ഇതില്‍ കൂടുതല്‍ ഒരു നടപടിയും ഉണ്ടാകില്ല, വാര്‍ത്താസമ്മേളനം വിളിച്ച് സംഘടനയെ വിമര്‍ശിച്ച നടിമാര്‍ക്കെതിരെ നടപടി ഉണ്ടാകും, ഡബ്ല്യു സി സിയുമായി ഇനി അനുരഞ്ജനത്തിനില്ല. ഇത്രയും കാര്യങ്ങളില്‍ 'അമ്മ'യ്ക്ക് വേണ്ടി സിദ്ദിഖ് വ്യക്തത വരുത്തിക്കഴിഞ്ഞു.

കേള്‍ക്കുന്നവരെ ഒട്ടും മുഷിപ്പിക്കാതെ ഒരു ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാതെ വ്യക്തവും ശക്തവുമായ മറുപടിയായിരുന്നു സിദ്ദിഖ് നല്‍കിയത്.  വാര്‍ത്താ സമ്മേളനം നടത്തിയ നടിമാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും കാര്യകാരണങ്ങള്‍ നിരത്തി സിദ്ദിഖ് പ്രതിരോധിക്കുകയും ചെയ്തു.

publive-image

ഇടവേളയുടെ അധികപ്രസംഗം ഇല്ലാതെ ..

ഇത്രയും കാലം 'അമ്മ'യ്ക്കെതിരെ മാധ്യമങ്ങളെ നിരത്തിയത് ഇടവേള ബാബു, എം എല്‍ എമാരായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ ചില പെരുമാറ്റങ്ങളും സംസാര ശൈലിയുമായിരുന്നു.  ആ ക്ഷീണമൊക്കെ മാറ്റി തികഞ്ഞ പക്വതയോടെ വാക്കുകള്‍ അതിരുവിടാതെ തന്നെ ആരെയും മുഷിപ്പിക്കാതെയായിരുന്നു സിദ്ദിഖിന്റെ അവതരണം.

ലൈവായി അത് കേട്ട ജനങ്ങള്‍ക്ക് 'അമ്മ'യുടെ പക്ഷം മനസിലാകുന്നവിധം തന്നെയായിരുന്നു സിദ്ദിഖിന്റെ അവതരണം.  അത് കേട്ട മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് എല്ലാം മനസിലായി കാണണമേന്നില്ല. അത് ചില മാധ്യമ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെ തന്നെയാണ്.

publive-image

ഡബ്ല്യു സി സിയുടേത് നിലനില്‍പ്പ്‌ നഷ്ടപ്പെട്ടവരുടെ പോരാട്ടം !

ഡബ്ല്യു സി സിയ്ക്ക് വേണ്ടി വാര്‍ത്താസമ്മേളനം നയിച്ച പാര്‍വതി - രേവതി - പത്മപ്രിയമാരുടെ പല നിലപാടുകളും യുക്തിക്ക് നിരക്കുന്നതല്ല.  ഒരു തൊഴില്‍മേഖലയെ തന്നെ പുറകെ നടന്നു വെല്ലുവിളിക്കുന്ന വിധമായിരുന്നു ഇവരുടെ നിലപാടെന്ന് ഇന്ന് സിദ്ദിഖും കെ പി എ സി ലളിതയും ആരോപിച്ചിട്ടുണ്ട്. ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത് തടയണമെന്ന ഡബ്ല്യു സി സിയുടെ ആവശ്യം അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു.

വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയിലും ദിലീപ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.  സംഘടനയുടെ സ്ഥാപകയെന്നു തന്നെ പറയാവുന്ന മഞ്ജുവാര്യര്‍ ഇപ്പോള്‍ സംഘടനയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ചില നടിമാര്‍ക്ക് ചില താരങ്ങളോടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ സംഘടനയെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം വേറെയുമുണ്ട്.

publive-image

അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെതിരെയുള്ള സമ്മര്‍ദ്ദ തന്ത്രം !

സിനിമയില്‍ അവസരം നഷ്ടപ്പെടുന്നത് തടയാനുള്ള തന്ത്രമായി നടിമാര്‍ ഇതുപയോഗിക്കുന്നു എന്നും ആക്ഷേപമുണ്ട്. ദിലീപിനെതിരെ രംഗത്തിറങ്ങുകയും ഡബ്ല്യു സി സി രൂപീകരിക്കുകയും ചെയ്തതിന്റെ പേരില്‍ അവസരം നഷ്ടപ്പെടുന്നത് തടയാനുള്ള സമ്മര്‍ദ്ദ നീക്കമായി പലരും ഇതിനെ വ്യാഖ്യാനിക്കുന്നു.

സിനിമയുടെ മുഖ്യ ധാരയില്‍ നിന്നും തഴയപ്പെട്ട ചിലരാണ് സംഘടനയ്ക്ക് പിന്നിലെന്നതും അവരുടെ നിലനില്‍പ്പിനായുള്ള അവസാന പോരാട്ടമാണ് വനിതാ സംഘടന വഴി നടക്കുന്നതെന്നും 'അമ്മ' അനുഭാവികള്‍ പറയുന്നു. എന്തായാലും പഴയ ക്ഷീണത്തില്‍ നിന്നും 'അമ്മ' ഒരുപടി മുന്നോട്ട് കയറിയിരിക്കുന്നു എന്ന് വ്യക്തമാണ്.

publive-image

Advertisment