സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വധു സൗമ്യ ജോണ്‍

ഫിലിം ഡസ്ക്
Saturday, February 9, 2019

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി.  എറണാകുളം സെന്റ്‌ തെരേസാസ് കോളേജ് കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് വിഭാഗം മേധാവി സൗമ്യ ജോണ്‍ ആണ് വധു. മദ്രാസില്‍ വ്യവാസിയായിരുന്ന പരേതനായ ജോണിന്റെ മകളാണ്.

വൈകിട്ട് 4 മണിക്ക് പൊന്നുരുത്തി കപ്പൂച്ചിന്‍ ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹം.  നടന്‍ ദിലീപ്, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ സന്നിഹിതരായിരുന്നു. അടുത്ത ദിവസം ഹിന്ദു ആചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടക്കും.

×