Advertisment

മഞ്ജുവാര്യര്‍ പിണറായിയുടെ വനിതാ മതിലിനെ തേച്ചിട്ട് പോയത് ദിലീപിന്റെ പ്രേരണയില്‍ ? ഒടിയന്‍ ശ്രീകുമാറിനെതിരെയുള്ള നീക്കങ്ങളില്‍ നടിയുടെ മൌനത്തിന് പിന്നിലും ദിലീപ്. മഞ്ജു പൂര്‍ണ്ണമായും ദിലീപ് പക്ഷത്തേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത വനിതാ മതിലില്‍ നിന്നുള്ള മഞ്ജുവാര്യറുടെ പിന്മാറ്റത്തിനും നായികയായിട്ടും ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട നടിയുടെ നിശബ്ദതയ്ക്കും പിന്നില്‍ നടനും മുന്‍ ഭര്‍ത്താവുമായ ദിലീപ് ?

Advertisment

ദിലീപിന്റെ അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം മഞ്ജുവിന്റെ അടുത്ത ബന്ധു മുന്‍കൈയ്യെടുത്ത് നടത്തിയ അനുരഞ്ജന നീക്കത്തിലൂടെ മുന്‍ ദമ്പതികളായ മഞ്ജുവും ദിലീപും തമ്മില്‍ രമ്യതയിലെത്തിയതായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ദിലീപിന്റെ ഇംഗിതത്തിനനുസരിച്ചുള്ള മഞ്ജുവിന്റെ നിലപാടുകള്‍ ശ്രദ്ധേയമാകുന്നത്.

publive-image

ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും രക്ഷിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ അനുരഞ്ജന നീക്കങ്ങള്‍.  ദിലീപിന്റെ താല്പര്യങ്ങളാണ് തന്നെ അറസ്റ്റ് ചെയ്യിച്ച പിണറായി വിജയന്‍റെ പ്രസ്റ്റീജായ വനിതാ മതിലിനെതിരായ മഞ്ജുവിന്റെ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍.

മുന്‍പ് വനിതാ മതിലിനെ പിന്തുണച്ചുള്ള വീഡിയോ പ്രചരണത്തിന്റെ ഭാഗമായ മഞ്ജുവാണ് ഇടയ്ക്ക് വച്ച് വനിതാ മതിലിനെ തേച്ചൊട്ടിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വനിതാ മതിലും രാഷ്ട്രീയ പ്രേരിതമായ സര്‍ക്കാരിന്റെ പ്രചരണ യുദ്ധം മാത്രമാണെന്ന പ്രതീതി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുകയാണ്.

publive-image

വരും ദിവസങ്ങളില്‍ വനിതാ മതിലിനെതിരെ സിനിമാരംഗത്ത് നിന്ന് കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ സമരം ഉള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സമരത്തില്‍ നിന്നും പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കുംവിധം സമരം പൊളിച്ചടുക്കിയും നടി ആക്രമിക്കപ്പെട്ട കേസില്‍ അകാരണമായാണ് സര്‍ക്കാര്‍ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം.

84 ദിവസത്തെ ജയില്‍ വാസത്തിന് സര്‍ക്കാരിനോട് പകരം വീട്ടുമെന്നാണ് ദിലീപിന്റെ വാശി. അതിനായി എന്തും ചെയ്യുമെന്ന വാശിയിലാണ് ദിലീപ്. അതിന്റെ ഭാഗമായാണ് വനിതാ മതിലില്‍ നിന്നുള്ള മഞ്ജുവിന്റെ പിന്മാറ്റം എന്നാണ് വിലയിരുത്തല്‍.

publive-image

ഒടിയന്‍ സിനിമയില്‍ മഞ്ജുവാണ് നായിക. ദിലീപിന്റെ കടുത്ത ശത്രുതയിലായിരുന്ന കാലത്ത് ദിലീപിന്റെ ഒന്നാം നമ്പര്‍ ശത്രുവായ ശ്രീകുമാര്‍ മേനോനുമായി ചേര്‍ന്നാണ് മഞ്ജു ഒടിയനുമായി സഹകരിക്കുന്നത്.

രണ്ടാം വരവില്‍ മഞ്ജുവാര്യര്‍ എന്ന നടിയെ ഇവ്വിധം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരി എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്തത് താനാണെന്നാണ് ശ്രീകുമാര്‍ മേനോന്റെ അവകാശവാദം. അത് മഞ്ജുവാര്യരും നിഷേധിച്ചിട്ടില്ല.

publive-image

നടി ആക്രമിക്കപ്പെട്ട കേസ് തനിക്കെതിരെ തിരിച്ചുവിട്ടത് മഞ്ജുവിന്റെ പ്രേരണയില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നാണ്‌ ദിലീപിന്റെ പരാതി. മഞ്ജുവിന് തന്നോട് പിണങ്ങാന്‍ കാരണമുണ്ട്.  പക്ഷേ ശ്രീകുമാറിന് അതിന്റെ കാര്യം എന്തായിരുന്നു എന്നാണ് ദിലീപിന്റെ ചോദ്യം.

അതിനുള്ള പ്രതികാരമാണ് ഒടിയന്‍ റിലീസിന് ശേഷം ശ്രീകുമാറിന്റെ മാത്രം ടാര്‍ജറ്റ് ചെയ്ത് നടന്ന പ്രചരണം എന്നാണ് ശ്രീകുമാറിന്റെ ആക്ഷേപം. അതിന് മഞ്ജുവാര്യരുടെ മൗനാനുവാദം ഉണ്ടെന്ന ആക്ഷേപം കൂടി ശ്രീകുമാറിനുണ്ടെന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം നല്‍കുന്ന സൂചന.

publive-image

ഒടിയനെ പ്രമോട്ട് ചെയ്യാന്‍ മഞ്ജു ശ്രമിക്കുന്നില്ലെന്നതില്‍ ചില സത്യങ്ങളുമുണ്ട്.  മറ്റ്‌ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പോലും മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജില്‍ കൊടുക്കാറുണ്ട്.  എന്നാല്‍ ഒടിയനുമായി ബന്ധപ്പെട്ട ഒറ്റ പ്രമോഷന്‍ പോസ്റ്റുപോലും മഞ്ജുവാര്യറുടെ ഫെയ്സ്ബുക്ക് പേജിലില്ല.

മാത്രമല്ല, ഒടിയനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലൊന്നും മഞ്ജുവാര്യര്‍ പ്രതികരിച്ചിട്ടുമില്ല. അതിനാല്‍ തന്നെ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ദിലീപ് നടത്തുന്ന നീക്കങ്ങളിലും മഞ്ജുവിന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുകയാണ്.

publive-image

മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒക്ടോബര്‍ 3 ലെ ദിലീപിന്റെ ജയില്‍ മോചനത്തിന് ശേഷം ദിലീപിനെതിരെ ഒരു ചെറുവിരലനക്കാന്‍ മഞ്ജുവാര്യര്‍ തയാറായിട്ടില്ലെന്ന്‍ മാത്രമല്ല, ഇപ്പോള്‍ ദിലീപിനനുകൂലമായ നിലപാടാണ് മഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം സഹപ്രവര്‍ത്തകര്‍ക്കുമുണ്ട്.

നടി ആക്രമിക്കപ്പെട്ട ശേഷം മഞ്ജു മുന്‍കയ്യെടുത്ത് രൂപീകരിച്ച ഡബ്ല്യു സി സിയുമായും മഞ്ജു ഇപ്പോള്‍ ബന്ധപ്പെടുന്നില്ല. ദിലീപിനെ ശക്തമായി പ്രതിരോധിക്കുന്ന സംഘടനയാണത്. അവരുമായി ഇപ്പോള്‍ യാതൊരുവിധ ബന്ധവും നടിക്കില്ല.

എന്നാല്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യറുമായും ദിലീപ് ഇപ്പോഴും നല്ല സൗഹൃദത്തിലാണ്.

Advertisment