ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം ആരാധകരെന്ന രാജ്യാന്തര നേട്ടം. മാണിക്യമലരായ പൂവി’ലൂടെ പ്രിയാ നായര്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും വരെ കടത്തിവെട്ടി

ഫിലിം ഡസ്ക്
Monday, February 12, 2018

തിരുവനന്തപുരം: ഒരൊറ്റ ഗാനത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ പോലും സൂപ്പർ താരമായി മാറിയിരിക്കുകയാണ് ഒമർ ലുലുവിന്റെ ഒരു അഡാർ ലൗവിലെ നായിക പ്രിയാ വാര്യർ.

ജിമിക്കി കമ്മൽ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം ആദ്യമായാണ്‌ ഒരു മലയാളി ഇവ്വിധം നവമാധ്യമങ്ങളില്‍ തരംഗമാകുന്നത് .

മാണിക്യമലരായ പൂവി’ലൂടെ സൂപ്പർ താരമായി മാറിയ പ്രിയ ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്നത്.

പ്രിയക്ക് മുന്നിൽ അമേരിക്കൻ ടെലിവിഷൻ താരമായ കെയിൽ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഉള്ളത്.

8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടർന്നത്. 6.5 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ റൊണാൾഡേയെ പിന്തുടർന്നത്. ഇതോടെ മലയാളത്തില്‍ പതിറ്റാണ്ടുകളായി സജീവമായി നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളായ  മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും വരെ പ്രിയ  കടത്തിവെട്ടി .

×