Advertisment

'രണ്ടാമൂഴം' കേസില്‍ ശ്രീകുമാറിന് ആശ്വാസം. എം ടിയുടെ കേസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് ജില്ലാ കോടതിയുടെ ഉത്തരവ്

author-image
ഫിലിം ഡസ്ക്
Updated On
New Update

"രണ്ടാമൂഴം" നോവലിന്റെ സിനിമാ ആവിഷ്ക്കാരം നിരോധിച്ച്‌ കിട്ടണമെന്ന് ആവശ്യപ്പെട്ട്‌ എം. ടി. ഫയലാക്കിയ കേസ്‌ നടപടികൾ കോഴിക്കോട്‌ ജില്ലാ കോടതി തടഞ്ഞു ഉത്തരവായിരിക്കുന്നു.

Advertisment

publive-image

സംവിധായകൻ വി. എ. ശ്രീകുമാർ മേനോൻ അഡ്വ. എം. അശോകൻ, പി. ടി. മോഹൻ കുമാർ എന്നിവർ മുഖേന ഫയലാക്കിയ അപ്പീൽ സ്വീകരിച്ച്‌ കൊണ്ട്‌ മുൻസിഫ്‌ കോടതിയിൽ നിലവിലുള്ള കേസ്‌ സ്റ്റേ ചെയ്യുകയാണുണ്ടായത്‌.

തർക്കം ആർബിറ്റ്രേഷനു വിടണമെന്ന സംവിധായകന്റെ ആവശ്യം മുൻസിഫ്‌ കോടതി നിരസിച്ചതിനെതിരെയാണ്‌ അപ്പീൽ ഫയലാക്കിയത്‌. കേസ്‌ ഈ മാസം പത്താം തീയതി വാദം കേൾക്കുന്നതാണ്‌.

Advertisment