Advertisment

സിനിമ തിയേറ്ററുകളുടെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മലയാള ചലച്ചിത്രലോകം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം: സിനിമ തിയേറ്ററുകളുടെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പ്രകടിപ്പിച്ച് സിനിമാ ലോകം. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

https://www.facebook.com/ActorMohanlal/posts/3621906037865066

പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന മുഖ്യമന്ത്രിപിണറായി വിജയന് സ്‌നേഹാദരങ്ങളെന്ന് മമ്മൂട്ടി കുറിച്ചു. ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും ചലച്ചിത്ര മേഖലയുടെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു.

https://www.facebook.com/Mammootty/posts/10159089813982774

പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, റിമാ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, രഞ്ജിത് ബാലൃഷ്ണന്‍, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.

https://www.facebook.com/ActorDileep/posts/2297128217117601

https://www.facebook.com/RanjithBalakrishnanOfficial/posts/245747576942920

 

Advertisment