Advertisment

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ഷാര്‍ജ: ഷാര്‍ജയില്‍ കൊല്ലം സ്വദേശി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത്. ഷാര്‍ജ മുവൈലയില്‍ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

കൽബ റോഡിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോൺ എറിഞ്ഞ് തകർത്ത് താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് ഷാർജയിൽ ജോലിയിൽ പ്രവേശിച്ചത്. ഷാർജ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment