Advertisment

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു; മരിച്ചത് പുനലൂര്‍ സ്വദേശി ഇബ്രാഹിം മുഹമ്മദ് സെയ്ദ് റാവുത്തര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: കൊവിഡ് ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ഇബ്രാഹിം മുഹമ്മദ് സെയിദ് റാവുത്തറാണ് (60) മരിച്ചത്.

ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. അബുദാബി ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

മൃതദേഹം ബനിയാസില്‍ കബറടക്കി. ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 49 ആയി.

Advertisment