Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി നിര്യാതനായി; മരിച്ചത് കുന്ദമംഗലം സ്വദേശി അജ്മല്‍ സത്താര്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി നിര്യാതനായി. കോഴിക്കോട് കുന്ദമംഗലം സ്വദേശി അജ്മൽ സത്താർ ആണ് മരിച്ചത്. കൊവിഡ് ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെഎംസിസി കുന്നമംഗലം മണ്ഡലം പ്രവർത്തക സമിതി അംഗമാണ്. ഭാര്യയും മക്കളും കുവൈറ്റിലുണ്ട്. ഇതോടെ ഇന്ന് കുവൈറ്റില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ട് പേര്‍ കൊവിഡ് മൂലമാണ് മരിച്ചത്.

Advertisment