Advertisment

കുവൈറ്റില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പട്ടം തെക്കുംമൂട് ഡ്യൂ ഡ്രോപ്‌സ് അപ്പാര്‍ട്ടുമെന്റില്‍ പ്രകാശ് ജോര്‍ജ് (60) ആണ് മരിച്ചത്.

മംഗഫിലെ താമസസ്ഥലത്ത് ഉച്ചയോടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അദാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹെസ്റ്റണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മകന്‍: റ്റൂബണ്‍ ജി ജോര്‍ജ്.

Advertisment