Advertisment

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നെത്തിയവരെ മംഗലാപുരം ടൗൺഹാളിൽ തടഞ്ഞതായി പരാതി

New Update

publive-image

Advertisment

മംഗലാപുരം: ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നെത്തിയവരെ മംഗലാപുരം ടൗൺഹാളിൽ തടഞ്ഞതായി പരാതി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ - മംഗളൂർ ട്രെയിനിൽ കേരളത്തിൽ നിന്നും വന്ന യാത്രക്കാരെയാണ് കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കോവിഡ് പരിശോധനയ്ക്ക് സ്രവം എടുത്ത ശേഷം ഇവരെ ടൗണ്‍ ഹാളില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഫലം വന്നശേഷം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തുവിടൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഏതുയാത്രാമാര്‍ഗത്തിലൂടെ ആയാലും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടകയുടെ നിലപാട്. കേരളത്തിൽ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാടും കർണാടകയും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Advertisment