Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി യുവതി നിര്യാതയായി; മരിച്ചത് പരവൂർ സ്വദേശിനി ഉഷ

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി കുവൈറ്റില്‍ നിര്യാതയായി. കൊല്ലം പരവൂർ കറുമണ്ടൽ സ്വദേശി കല്ലുംകുന്ന് വീട്ടിൽ ഉഷ (42) ആണ് ഇന്ന് മരിച്ചത്‌.

കഴിഞ്ഞ ഒരാഴ്ചയായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉഷ. ഹോം കേയർ ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഭർത്താവ്‌ സതീശനും മകൻ കാർത്തികേയനും കുവൈത്തിലാണു ജോലി ചെയ്യുന്നത്‌. ഉദയ ലക്ഷ്മിയാണ് മകൾ. കൊവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം  കുവൈത്തിൽ സംസ്കരിക്കും.

Advertisment