Advertisment

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ഇടിച്ചു തെറുപ്പിച്ചു ; അതെ ബസിനടിയിലേക്ക് തെറിച്ച് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

New Update

മലയിൻകീഴ് : ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസ് തട്ടി റോഡിൽ വീണ വീട്ടമ്മ അതേ ബസ് കയറി ഇറങ്ങി തൽക്ഷണം മരിച്ചു. മലയിൻകീഴ് മച്ചേൽ കോവിൽവിള റാം നിവാസിൽ റിട്ട. പൊലീസ് എസ്ഐ പ്രഭാകരൻ നായരുടെ (പ്രസന്നൻ) ഭാര്യ രജനി രാജഗോപാൽ (50) ആണ് മരിച്ചത്. വാരിയെല്ലിനു പരുക്കേറ്റ പ്രഭാകരൻ നായർ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

publive-image

പേയാട്– കാട്ടാക്കട റോഡിൽ മലയിൻകീഴ് ജംക്‌ഷനു സമീപം കെഎസ്ഇബി ഓഫിസിനു മുന്നിൽ ഇന്നലെ 11.30ന് ആണ് അപകടം. നെയ്യാർ ഡാമിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കാട്ടാക്കട ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് അതേ ദിശയിൽ തൊട്ടു മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കും ഓടിച്ചിരുന്ന പ്രഭാകരൻ നായരും റോഡിന്റെ ഇടതു വശത്തു വീണു.

പക്ഷേ, വലതു ഭാഗത്തു വീണ രജനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങി. ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ രജനിയുമായി ബസ് അൽപം ദൂരം വീണ്ടും മുന്നോട്ടു നീങ്ങി. സംഭവം നടന്ന ഉടൻ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ബസ് അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ സൂചിപ്പിച്ചു. മക്കൾ ഇല്ല. മലയിൻകീഴ് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Advertisment