Advertisment

ആശുപത്രിയിലെത്താന്‍ താണ്ടേണ്ടത് ഏഴ് കിലോമീറ്റര്‍ വനപാത ; വൈ​​ശാ​​ലി ഗു​​ഹ യുവതിക്കു പ്രസവ മുറിയായി ; സംഭവം കോതമംഗലത്ത്‌

New Update

കോ​​ത​​മം​​ഗ​​ലം: ഇടമലയാറില്‍ നിന്നു പോങ്ങന്‍ചുവട് കോളനിയിലേക്കു പോകുന്ന ഏഴ് കിലോമീറ്റര്‍ വനപാതയിലുള്ള വൈ​​ശാ​​ലി ഗു​​ഹ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തു​​ര​​ങ്കം യു​​വ​​തി​​ക്കു പ്ര​​സ​​വ​​മു​​റി​​യാ​​യി. പൊ​​ങ്ങ​​ൻ​​ചു​​വ​​ട് ആ​​ദി​​വാ​​സി കു​​ടി​​യി​​ലെ മാ​​ളു ആ​​ണ് തു​​ര​​ങ്ക​​ത്തി​​ൽ ​​വ​​ച്ച് ആ​​ണ്‍കു​​ഞ്ഞി​​നു ജ​​ന്മം ന​​ൽ​​കി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Advertisment

publive-image

ഭ​​ർ​​ത്താ​​വ് സ​​തീ​​ഷി​​നൊ​​പ്പം കോ​​ത​​മം​​ഗ​​ലം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ പോ​​കു​​ന്ന​​തി​​നി​​ടെ മാ​​ളു​​വി​​നു പ്ര​​സ​​വ​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തു​​ര​​ങ്ക​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​തു​​വ​​ഴി​​യു​​ള്ള റോ​​ഡ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ തു​​ര​​ങ്ക​​ത്തി​​ൽ ആ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​മൊ​​രു​​ക്കി ന​​ൽ​​കി. വൈ​​കാ​​തെ സു​​ഖ​​പ്ര​​സ​​വ​​വും ന​​ട​​ന്നു.

പ​​ത്തു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ വ​​ടാ​​ട്ടു​​പാ​​റ​​യി​​ൽ വാ​​ക്സി​​നേ​​ഷ​​ൻ ജോ​​ലി​​യി​​ലാ​​യി​​രു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ വി​​വ​​ര​​മ​​റി​​ഞ്ഞു സ്ഥ​​ല​​ത്ത് പാ​​ഞ്ഞെ​​ത്തി. ഡോ. ​​ഗോ​​പി​​നാ​​ഥും ന​​ഴ്സു​​മാ​​രു​​മ​​ട​​ങ്ങു​​ന്ന സം​​ഘം ആ​​വ​​ശ്യ​​മാ​​യ പ​​രി​​ച​​ര​​ണം ന​​ൽ​​കി​​യ​​തി​​നാ​​ൽ അ​​മ്മ​​യ്ക്കും കു​​ഞ്ഞി​​നും പ്ര​​ശ്ന​​ങ്ങളോ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ദു​​ർ​​ഘ​​ട​​മാ​​യ വ​​ന​​പാ​​ത​​യി​​ലൂ​​ടെ ഏ​​റെ പാ​​ടു​​പെ​​ട്ടാ​​ണ് മെ​​ഡി​​ക്ക​​ൽ സം​​ഘ​​വും ആം​​ബു​​ല​​ൻ​​സും എ​​ത്തി​​യ​​ത്.

പിന്നീട് മാളുവിനെയും കുഞ്ഞിനെയും ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ ശാന്തയും ഭര്‍ത്താവ് സതീഷും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ എത്തണമെന്നു പറഞ്ഞിരുന്നെങ്കിലും ഇവര്‍ എത്തിയിരുന്നില്ല.

Advertisment