Advertisment

'മാമാങ്ക'ത്തിനെതിരേ വ്യാജ പ്രചരണം, മുന്‍ സംവിധയകന് നോട്ടീസ്

New Update

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് സിനിമ 'മാമാങ്ക'ത്തിനെ വ്യാജ പ്രചരണം നടത്തിയതിന് മുന്‍ സംവിധായകന്‍ സജീവ് പിള്ളയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വാഴാഴ്ച പാലോട് സി.ഐക്ക് മുന്നില്‍ ഹാജരാകാനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 'മാമാങ്കം' സിനിമക്കെതിരേ സോഷ്യല്‍ മീഡിയ വഴി സജീവ് പിള്ള പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളായ കാവ്യ ഫിലിംസാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്‍കിയിരുന്നത്.

Advertisment

publive-image

പരാതിയില്‍ ഏഴു പേര്‍ക്കെതിരേ വിതുര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലെ വിശദാംശം ഫെയ്സ് ബുക്ക് അധികൃതരുടെ സഹായത്തോടെ തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസിലെ സൈബര്‍ വിഭാഗമാണ് പരിശോധിക്കുന്നത്. 'മാമാങ്കം' സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായോ എന്നാണ് പ്രധാനമായി പോലീസ് പരിശോധിക്കുന്നത്. സജീവ് പിള്ളയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചണത്തില്‍ പോലിസ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ചില അക്കൗണ്ടുകള്‍ പോലീസില്‍ പരാതി നല്‍കിയ ശേഷം നിര്‍ജീവമായിട്ടുണ്ട്. എങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിയുമെന്നാണ് തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് പറയുന്നത്.

അതേസമയം, മാമാങ്കം സിനിമയുടെ കഥ തന്റേതാണെന്നു കാട്ടി സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സജീവ് പിള്ളയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. തിരക്കഥാകൃത്തായി കൊടുത്തിരിക്കുന്ന ശങ്കര്‍ രാമകൃഷ്ണന്‍ എന്ന പേരുമാറ്റി മൂലകഥ ഒരുക്കിയ സജീവ് പിള്ളയുടെ പേര് നല്‍കിയശേഷം തീയേറ്ററിലെത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സിനിമയുടെ തിരക്കഥ സജീവ് പിള്ളയുടേത് തന്നെയാണെന്നും ടൈറ്റില്‍ കാര്‍ഡില്‍ തിരക്കഥാകൃത്തിന്റെ പേരായുള്ള ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

mamagam movie
Advertisment