Advertisment

ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുത്ത സൗരവ് ഗാംഗുലിയ്ക്ക് അഭിനന്ദനവുമായി മമത ബാനര്‍ജി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കൊല്‍ക്കത്ത : ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച്‌ മമത ബാനര്‍ജി. ബിസിസിഐ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Advertisment

publive-image

എല്ലാവിധ ആശംസകളും നേരുന്നുവെന്നു മമത ട്വീറ്റ് ചെയ്തു. നിങ്ങള്‍ ഇന്ത്യയുടെയും ബംഗാളിന്‍റെയും അഭിമാനമുയര്‍ത്തി. ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായുള്ള താങ്കളുടെ കാലയളവ് അഭിമാനകരമാണെന്നും മികച്ച പുതിയ ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും ഗാംഗുലി മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഗാംഗുലിക്ക് ലഭിച്ചു. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനെന്നു സൗരവ് ഗാംഗുലി പ്രതികരിച്ചു.

Advertisment