Advertisment

മദ്രാസിൽ കോൺവെന്റിൽ ആംഗ്ലോ ഇന്ത്യൻ കുട്ടികളുമായി പഴകിയതിനാൽ മോഡേൺ ഡ്രെസ്സുകൾ ധരാളം ലഭിക്കുന്ന പ്രകൃതമായിരുന്നു എനിക്ക്‌, അന്ന് മമ്മൂക്ക പറയാമായിരുന്നു കൊച്ചേ ഇത് മദ്രാസല്ല, ഇവിടെ ഇങ്ങിനെ എല്ലാം ഡ്രസ്സ് ധരിച്ചു വന്നാൽ പിന്നെ കിട്ടുന്ന വേഷമെല്ലാം അതുപോലെയാവും ; എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്; കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച" ഇച്ചാക്ക" ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന വലിയ നടനായത് ലക്ഷ്യബോധവും അർപ്പണമനോഭാവവും ഉള്ളതുകൊണ്ടാണ്; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭാഗ്യശ്രീ

author-image
ഫിലിം ഡസ്ക്
New Update

70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തേടി പിറന്നാള്‍ ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍  അദ്ദേഹത്തെ ആശംസ കൊണ്ട് മൂടുമ്പോള്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീയും രംഗത്തെത്തിയിരിക്കുകയാണ്‌.

Advertisment

publive-image

ഭാഗ്യശ്രീയുടെ വാക്കുകള്‍

സപ്തതി ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീയുടെ ആശംസകൾ . ഞാൻ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ഭരതൻ ചിത്രത്തിൽ റഹ്മാന്റെ നായികയായാണ് മലയാളത്തിൽ വരുന്നത് .അസ്ത്രം , ഇടനിലങ്ങൾ ,ആളൊരുങ്ങി അരങ്ങൊരുങ്ങി അങ്ങിനെ കുറെ ചിത്രങ്ങളിൽ മമ്മൂക്കയുടെ കൂടെ സ്ക്രീൻ പങ്കിടാൻ ഭാഗ്യം സിദ്ധിച്ചെങ്കിലും മമ്മൂക്കയുടെ നായികയാവാൻ എനിക്ക് കഴിഞ്ഞില്ല .

അക്കാലത്തെല്ലാം തടിച്ച സ്ത്രീകൾ മലയാളത്തിൽ നായികയാവുന്ന കാലമായതിനാൽ കൃശഗാത്രിയായതിനാൽ എന്നെ പി ചന്ദ്രകുമാർ സാർ മാത്രമേ നായികയാക്കാൻ മുതിർന്നുള്ളൂ.

സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും എനിക്ക് അച്ഛൻ പക്ഷാഘാതം വന്നു കിടക്കുന്ന സമയമായതിനാൽ അനിയന്റെ ഉന്നത വിദ്യഭ്യാസം , കുടുംബ ചെലവുകൾ എന്നിവ വഹിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാൽ നായികയാവേണ്ടത് നിർബന്ധമായിരുന്നു ,

അതിനാൽ ഞാൻ കൂടുതൽ പ്രതിഫലം ലഭിക്കുന്ന തെലുങ്ക് ,തമിഴ് സിനിമകളിലേക്ക് ചേക്കേറി . രജനികാന്ത് , കാർത്തിക് , ജഗപതിബാബു , തുടങ്ങി എല്ലാവരുടെയും പെയർ ആയി അഭിനയിച്ചെങ്കിലും പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചുവന്നില്ല .

മദ്രാസിൽ കോൺവെന്റിൽ ആംഗ്ലോ ഇന്ത്യൻ കുട്ടികളുമായി പഴകിയതിനാൽ മോഡേൺ ഡ്രെസ്സുകൾ ധരാളം ലഭിക്കുന്ന പ്രകൃതമായിരുന്നു എനിക്ക്‌, അന്ന് മമ്മൂക്ക പറയാമായിരുന്നു കൊച്ചേ ഇത് മദ്രാസല്ല, ഇവിടെ ഇങ്ങിനെ എല്ലാം ഡ്രസ്സ് ധരിച്ചു വന്നാൽ പിന്നെ കിട്ടുന്ന വേഷമെല്ലാം അതുപോലെയാവും .

പിന്നെ ഞാൻ ദാവണിയും ചുരിദാറുമെല്ലാം അന്നത്തെ മമ്മൂക്കയുടെ ഉപദേശപ്രകാരം ധരിച്ചുവരാൻ തുടങ്ങി .പലരും മമ്മൂക്ക ഭയങ്കര ഗൗരവക്കാരനാണ് , ദേഷ്യക്കാരനാണ് എന്നെല്ലാം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് .

എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത് , കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച" ഇച്ചാക്ക" ,ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന വലിയ നടനായത് ലക്ഷ്യബോധവും അർപ്പണമനോഭാവവും ഉള്ളതുകൊണ്ടാണ് .

ഇച്ചാക്കയ്ക്ക് ജഗദീശ്വരൻ പത്നിയോടും പുത്രീ പുത്ര-പൗത്രാദികളോടും കൂടി 100ആം പിറന്നാളും ഇതേ ആരോഗ്യത്തോട് കൂടി ആഘോഷിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു .ഭാഗ്യശ്രീ പറഞ്ഞു നിർത്തി

mamootty
Advertisment