ഒടുവിൽ മെഗാസ്റ്റാറും മകനും ഒന്നിക്കുന്നു;കൂടെ ഉലകനായകനും,ആകാംക്ഷയോടെ ആരാധകർ

ഫിലിം ഡസ്ക്
Thursday, November 8, 2018

Image result for mammootty dulquer

ഒടുവിൽ ആ ദിനം വന്നെത്തുമെന്നു വിശ്വസിക്കുകയാണ് പ്രേക്ഷകർ.അതിനുള്ള സാധ്യതകളും ഏതാണ്ട് തെളിഞ്ഞു വന്നിരിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒരു സിനിമയിൽ ഒന്നിക്കാൻ പോവുകയാണ്.അഭിനയിക്കുന്നതാകട്ടെ ഉലകനായകൻ കമലഹാസന്റെ പടത്തിലും.

Image result for mammootty dulquer

തമിഴിലെ മെഗാഹിറ്റ് സംവിധായകൻ ശങ്കറിന്റെ ഇന്ത്യൻ 2 വിലാണ് ഇരുവരും അഭിനയിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Image result for mammootty dulquer

സിനിമയുടെ പ്രാഥമിക ജോലികൾ ഇതിനകം ആരോപിച്ചു കഴിഞ്ഞു.ഷൂട്ടിങ് ഡിസംബറിൽ തന്നെ തുടങ്ങിയേക്കും എന്നാണ് സൂചനകൾ. മെഗാസ്റ്റാർ ആയ അച്ഛനും യുവ താരങ്ങളിലെ സൂപ്പർ സ്റ്റാർ ആയ മകൻ ദുൽക്കറും ഒരു സിനിമയിൽ ഒന്നിക്കുമ്പോൾ അത് പുതിയ അനുഭവമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Image result for mammootty dulquer

ദുൽഖർ മലയാള സിനിമയിൽ സജീവമായ ഘട്ടത്തിൽ തന്നെ മമ്മൂട്ടിക്കൊപ്പം എപ്പോൾ അഭിനയിക്കും എന്ന അന്വേഷണമായിരുന്നു ആരാധകർക്ക് . ഇരുവരും പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ റിമോച്ചൊരു സിനിമ ഇതുവരെ അഭിനയിക്കില്ല. ഒരു സ്കിറ്റിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചത്. കൂടെ മോഹൻലാലും.

Image result for mammootty dulquer

ഇപ്പോഴിതാ അച്ഛനും മകനും ഒരുമിക്കാൻ പോകുന്നു. നിരവധി മുതിർന്ന നടന്മാരും അവരുടെ മക്കളും ഇതിനു മുൻപ് ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി ദുൽക്കർ കോമ്പിനേഷനായി കാത്തിരിക്കുകയാണ് ആരാധകർ. അത് കമലാഹാസനൊപ്പമാവുമ്പോൾ സിനിമ പ്രഖ്യാപനത്തിൽ തന്നെ മെഗാഹിറ്റ് ആകുമെന്നും ഉറപ്പിക്കുന്നു ആരാധകർ.

×