Advertisment

രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് ചോദിക്കണമെന്നാഗ്രഹിച്ചിരുന്നതായി നടന്‍ മമ്മൂട്ടി

New Update

Advertisment

കോഴിക്കോട് : രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടി യുടെ മനസ്സില്‍ ഭീമന് തന്റെ സ്വരമായിരുന്നോ എന്ന ചോദിക്കണമെന്നാഗ്രഹിച്ചിരുന്നതായി നടന്‍ മമ്മൂട്ടി. ധൈര്യമുണ്ടാകാത്തതിനാല്‍ ചോദിക്കാതെ പോയ ചോദ്യമായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.

പല അവസരങ്ങളിലും വാത്സല്യത്തോടും സ്‌നേഹത്തോടും തന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം.ടി.വാസുദേവന്‍ നായര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്ദം തന്നെയാണെന്ന് അദ്ദേഹം ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യമുണ്ട്. ധൈര്യമുണ്ടാകാത്തതിനാല്‍ ഞാന്‍ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോള്‍ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാന്‍ ഒരവസരവും കിട്ടിയിട്ടില്ല.

പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിട്ടോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്’ – മമ്മൂട്ടി പറഞ്ഞു.

Advertisment