Advertisment

"സെപ്റ്റംബർ 7" അടുക്കുന്നു :വെൽഫയർ ദിനമാക്കി മാറ്റാൻ ആരാധകർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിന ദിവസമായ സെപ്റ്റംബർ എഴോട് കൂടി ലോകമെമ്പാടും ഉള്ള പതിനായിരക്കണക്കിന് ആരാധകർ ആണ് രക്തദാനം നടത്താൻ തയ്യാർ ആകുന്നത്. കൊറോണമൂലം ഉള്ള കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ഈ ദിനത്തോട് അനുബന്ധിച്ച് നടക്കുന്നുണ്ട്.

Advertisment

publive-image

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്ററിനാഷണൽ ഘടലത്തിന്റെ ആഭിമുഖ്യത്തിൽ പതിനേഴു രാജ്യങ്ങളിലെ പ്രവർത്തകർ രക്തദാനം നിർവ്വഹിക്കുമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ പറഞ്ഞു.

publive-image

ഇതിന്റെ ഭാഗമായുള്ള ആദ്യ രക്തദാനം ആസ്‌ട്രേലിയയിൽ നടന്നു. ആസ്‌ട്രേലിയൻ റെഡ് ക്രോസ്സ്മായി സഹകരിച്ചു ഇപ്പോൾ രക്തദാന ക്യാമ്പ്പെയിൻ നടക്കുകയാണ്. ഫാൻസിന്റെ അന്തർദേശീയ അധ്യക്ഷൻ റോബർട്ട് കുര്യക്കോസ് ആദ്യരക്ത ദാനം ഹോബർട്ടിൽ നിർവ്വഹിച്ചു.

publive-image

അതേസമയം കേരളത്തിൽ കന്റെയിൻമെന്റ് സോണിനു പുറത്തുള്ള ആരാധകർ മാത്രം രക്തദാനം നിർവ്വഹിച്ചാൽ മതിയെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ അറിയിച്ചു. അനാഥലയങ്ങളും അഗതി മന്ദിരങ്ങളും കേന്ദ്രീകരിച്ചു നൂറു കണക്കിന് പ്രവർത്തനങ്ങൾ സംസ്ഥാനത്തും അന്നേ ദിവസം നടക്കും

Advertisment