Advertisment

നടന്‍ മാമുക്കോയയുടെ ജീപ്പ് നിയന്ത്രണം വിട്ട് അപകട൦. 2 പേരുടെ നില ഗുരുതരം. നടന്‍റെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തി

New Update

publive-image

Advertisment

കോഴിക്കോട് : നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു രണ്ട് പേര്‍ക്ക് പരിക്ക് . ഇരുവരുടെയും നില ഗുരുതരമാണ് .

നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

publive-image

ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത് . ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലാണ്.

publive-image

publive-image

മാമുക്കോയയും സംഘവും മദ്യലഹരിയിലായിരുവന്നുവെന്നാണ് സൂചന. അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്.

malayala cinema
Advertisment