Advertisment

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന 71-കാരന്‍ അറസ്റ്റില്‍

New Update

publive-image

ഹരിപ്പാട്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റു ചെയ്തു. കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനെ(71)യാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുൻപ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

കൊല്ലം ശക്തികുളങ്ങരയിലുളള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment