Advertisment

ആലപ്പുഴയില്‍ ബേക്കറിയുടെ മറവില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആള്‍ പിടിയില്‍ ; വീട്ടില്‍ സൂക്ഷിച്ചിരുന്ന14 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ആലപ്പുഴയില്‍ ബേക്കറിയുടെ മറവില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. തട്ടാരമ്പലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയില്‍ തോമസ് സഖറിയ (59)ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന14 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വച്ചതതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Advertisment

publive-image

തോമസിന്റെ വീടിനോടു ചേര്‍ന്നുള്ള ബേക്കറിയും കാര്‍പോര്‍ച്ചും കേന്ദ്രീകരിച്ചായിരുന്നു മദ്യ വില്‍പ്പന നടത്തിയിരുന്നത്. അര്‍ധരാത്രി വരെ ബേക്കറി തുറന്ന് പ്രവര്‍ത്തിക്കുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നതും പതിവായിരുന്നു. ഇതേതുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലയില്‍ നിന്നു തോമസ് സഖറിയ ദിവസവും മൂന്ന് കുപ്പി മദ്യം വാങ്ങാറുണ്ട്. ഈ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100 മുതല്‍ 150 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്.

ഏറെക്കാലം വിദേശത്തായിരുന്ന തോമസ് വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഇയാളുടെ കാര്‍ പോര്‍ച്ച്, കാര്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന 14ലിറ്റര്‍ മദ്യം പോലീസ് കണ്ടെടുത്തു. ഒരു വര്‍ഷമായി ഇയാള്‍ ഇത്തരത്തില്‍ കച്ചവടം നടത്തുകയായിരുന്നുവെന്നാണ് വിവരം.

Advertisment