Advertisment

യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

New Update

publive-image

കൊച്ചി: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം സന്തോഷ് ലൈനില്‍ കളപ്പുരക്കല്‍ വീട്ടില്‍ മിഷാല്‍ (23) നെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment