Advertisment

വീട്ടിൽ ടിവി കാണാൻ വന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി ; യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വീട്ടിൽ ടിവി കാണാൻ വന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ടിവി കാണാൻ വന്ന കുട്ടിയെ മുറിയിൽ കൂട്ടികൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.  വക്കം പണയിൽ കടവ് തോപ്പിൽ ലക്ഷംവീട്ടിൽ കോളനിയിൽ രാമചന്ദ്രൻ ആശാരി മകൻ വിജി എന്ന് വിജയകുമാർ(37) ആണ്  പിടിയിലായത്.

Advertisment

publive-image

വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരുന്നതോടെ പിതാവ് കാര്യം അന്വേഷിച്ചു. എന്നാല്‍, ഭയം കാരണം കുട്ടിക്ക് ഒന്നും പറയാനായില്ല. കൂടുതല്‍ ചോദിച്ചപ്പോള്‍ പിതാവിനോട് കാര്യങ്ങള്‍ കുട്ടി വിശദീകരിക്കുകയായിരുന്നു.

പിതാവാണ് കടയ്ക്കാവൂർ എസ്ഐയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പിതാവാണ് കടയ്ക്കാവൂർ എസ്ഐയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

Advertisment