Advertisment

'നിങ്ങള്‍ക്ക് എന്ത് നല്‍കാന്‍ കഴിയുമോ അത് നല്‍കുക, എന്താണോ നിങ്ങള്‍ക്ക് ആവശ്യം അത് എടുക്കുക; ശ്രദ്ധയാകര്‍ഷിച്ച് കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍; എന്തൊക്കെയാണ് റഫ്രിജറേറ്ററിലുള്ളത്?

New Update

വൂസങ് : ഹോങ്കോങ്ങിലെ വൂസങ് തെരുവിലൂടെ നടക്കുമ്പോള്‍ ഒരു നീല റെഫ്രിജിറേറ്റര്‍ നിങ്ങളുടെ കണ്ണിലുടക്കിയേക്കാം. അതിന് മുകളിലായി ഇങ്ങനെ എഴുതിയിരിക്കും - 'നിങ്ങള്‍ക്ക് എന്ത് നല്‍കാന്‍ കഴിയുമോ അത് നല്‍കുക, എന്താണോ നിങ്ങള്‍ക്ക് ആവശ്യം അത് എടുക്കുക'.

Advertisment

publive-image

അഹ്മന്‍ ഖാന്‍ എന്ന മനുഷ്യസ്‌നേഹിയാണ് കമ്മ്യൂണിറ്റി റഫ്രിജറേറ്റര്‍ എന്ന ഈ ആശയത്തിന് പിന്നില്‍. പാവപ്പെട്ടവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തീരിയിലാണ് ഇത് തയാറാക്കിയിട്ടുള്ളത്. ആര്‍ക്ക് വേണമെങ്കിലും ആവശ്യമുള്ള സാധനങ്ങള്‍ എടുക്കാം. ഇനി നിങ്ങളുടെ കയ്യില്‍ പണമില്ലങ്കിലും സാരമില്ല വിശപ്പകറ്റാനാകുമല്ലോ എന്നാണ് അഹ്മന്‍ ഖാന്റെ പക്ഷം.

പെട്ടന്നുണ്ടാക്കാനാകുന്ന ന്യൂഡില്‍സ്, ബിസ്‌ക്കറ്റുകള്‍, പാക്കറ്റിലാക്കിയ ഭക്ഷണ സാധനങ്ങള്‍ എന്നിവ കൂടാതെ തണുപ്പകറ്റാന്‍ സോക്‌സോ ടൗവ്വലോ ആവശ്യമുള്ളവര്‍ക്ക് അതും റഫ്രിജറേറ്ററിനുള്ളില്‍ ലഭിക്കും.

വൂസങ് തെരുവില്‍ കായിക പരിശീലന കേന്ദ്രം നടത്തുന്നയാളാണ് അഹ്മന്‍ ഖാന്‍. ഒരു സിനിമയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇത് നമ്മുടെ കടമയാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഒരു തെരുവാണെങ്കിലും ഇത് ഒരു വീട് പോലെയാണ്. ഒരാള്‍ ഭക്ഷണം നല്‍കുന്നു മറ്റൊരാള്‍ സ്വീകരിക്കുന്നു. നല്ല കാര്യങ്ങള്‍ ചെറുതെങ്കിലും ചെയ്യേണമെന്നും അഹ്മന്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്തായാലും വൂസങ് തെരുവോരങ്ങളില്‍ കാണപ്പെടുന്ന നീല റഫ്രിജറേറ്ററുകള്‍ ഇപ്പോള്‍ നന്മയുടെ പ്രതീകമായി മാറിയിരിക്കുകയാണ്.

viral news community fridge
Advertisment