Advertisment

സഹോദരന്‍റെ  ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയച്ചു നല്‍കി ; വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി മൊഴിചൊല്ലിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ് 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കാസർകോട്: വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി മൊഴിചൊല്ലിയ യുവാവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാസർകോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസർകോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

Advertisment

publive-image

കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്‍റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു.

2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. അഷ്റഫിനെതിരെ ഗാർഹിക പീഡന പരാതിയിൽ മറ്റൊരു കേസ് കൂടി കാസർകോട് ടൗൺ സ്റ്റേഷനിൽ നിലവിലുണ്ട്.

Advertisment