Advertisment

യുവാവ് സുഹൃത്തിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; കാരണം കൊല്ലപ്പെട്ടയാളുടെ ഭാര്യയെ വിവാഹം കഴിക്കാന്‍

New Update

ഡല്‍ഹി: സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ദല്‍ബിറിനെ ഇയാള്‍ കൊലപ്പെടുത്തിയത് ഭാര്യയെ വിവാഹം കഴിക്കാനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

Advertisment

publive-image

ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിര്‍. സൗഹൃദം നടിച്ച് ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി.

ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയില്‍വേ ട്രാക്കില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.

പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുല്‍കേഷാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേച്ച് വരികയാണ്.

Advertisment