Advertisment

പ്രാതല്‍ തയ്യാറാക്കാന്‍ വൈകിയതിന് ഭര്‍ത്താവ് തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

New Update

publive-image

കൊല്ലം: തടിക്കഷണം കൊണ്ട് തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു. പ്രാതല്‍ തയ്യാറാക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ഭര്‍ത്താവാണ് വീട്ടമ്മയുടെ തലയ്ക്ക് അടിച്ചത്. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58) ആണ് മരിച്ചത്. ഭര്‍ത്താവ് സോമദാസിനെ (63) പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റു സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment