റിയോ ഡി ജനീറോ: യുവതി വിവാഹത്തിൽ നിന്നും പിന്മാറിയതിനേതുടർന്ന് തന്നെ തന്നെ വിവാഹം ചെയ്ത് യുവാവ്. ബ്രസീലിയന്‍ പൗരന്മാരും ഡോക്ടർമാരായ ഡിയോഗോ റാബെലോയുടെയും വിറ്റർ ബ്യൂണോയുടെയും തമ്മിൽ നിശ്ചയിച്ചിരുന്ന വിവാഹമാണ് വധു പിന്മാറിയതിനേ തുടർന്ന് വ്യത്യസ്തമായി മാറിയിത്.
ഡിയാഗോ റാബെലോയുടെയും വിറ്റർ ബ്യൂണോയുടെയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം നവംബറിലാണ് നടന്നത്. കഴിഞ്ഞ മാസം ഇവരുടെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഇരുവർക്കിടയിലും ഉടലെടുത്ത പ്രശനങ്ങളേ തുടർന്ന് ഇരുവരും അകലുകയായിരുന്നു. വിറ്റർ കല്യാണത്തിൽ നിന്ന് പിന്മാറിയതോടെ പരാജയപ്പെട്ട് പിന്മാറാൻ ഡിയാഗോ തയ്യാറായില്ല. വിവാഹം റദ്ദാക്കുന്നതിന് പകരം സാധാരണനിലയിൽ വിവാഹം നടത്താനായിരുന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഡിയാഗോയുടെ തീരുമാനത്തിനൊപ്പം വീട്ടുകാരും കൂടി അണിചേര്‍ന്നതോടെ കല്യണം ലോകശ്രദ്ധനേടി.