Advertisment

കൊല്ലത്ത് ഡല്‍ഹിയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 54കാരന്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് ഡല്‍ഹിയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 54കാരന്‍ മരിച്ചു.  ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന പനയം കോമളത്തു പുത്തൻവീട്ടിൽ യോഹന്നാൻ ആണ് മരിച്ചത്‌ മരിച്ചു. കഴിഞ്ഞ 30 നാണു ഭാര്യയ്ക്കും മകൾക്കുമൊപ്പം ഇദ്ദേഹം ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയത്.

Advertisment

publive-image

ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു. കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.

latest news covid death all news kollam death
Advertisment