Advertisment

ലോകകപ്പിന് എത്തുന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കി ഖത്തര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ലോകകപ്പിന് എത്തുന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കി ഖത്തര്‍. ലോകകപ്പ് നാളുകളില്‍ പന്ത്രണ്ടുലക്ഷം പേരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് എത്തുന്നവര്‍ക്കായി ഡെസേര്‍ട്ട് സഫാരിയും പാരാമോട്ടോറിംഗും ഒട്ടകപ്പുറത്തെ യാത്രയുമെല്ലാം ഖത്തര്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Advertisment

publive-image

യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്ള അല്‍ സുബാര ഫോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. ലോകകപ്പിന് വേദിയാവുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ലോകകപ്പോടെ ഖത്തറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റോഡ് മാര്‍ഗം ഖത്തറിലേക്ക് എത്തുന്നവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാണികളെ സ്വീകരിക്കാന്‍ സൗദി അതിര്‍ത്തിയായ അബൂസമ്രയില്‍ വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയാണ് ലോകകപ്പ് ആരാധകര്‍ക്കു റോഡ് മാര്‍ഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. ആരാധകരുടെ പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ അബു സമ്ര അതിര്‍ത്തിയിലെ പാസ്പോര്‍ട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 4,000 പേരെ സ്വീകരിക്കാന്‍ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യങ്ങള്‍ക്കായി എത്തുന്ന ട്രക്കുകള്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമായിരിക്കും ഖത്തറില്‍ പ്രവേശനം അനുവദിക്കുക.

Advertisment