Advertisment

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; 'വീട്ടിലേക്ക് സ്വാഗതം' എന്ന് ക്ലബ്‌

New Update

publive-image

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരുന്നു. ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചു. 2003-2009 കാലയളവില്‍ തന്റെ കരിയറിലെ എട്ട് പ്രധാന കിരീടങ്ങള്‍ നേടിയ ടീമിലേക്ക് ഇതോടെ റൊണാള്‍ഡോ തിരിച്ചെത്തുകയാണ്.

യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ട്രാന്‍സ്ഫര്‍ തുകയുടെ വിശദാംശങ്ങള്‍ ക്ലബ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 25 മില്യണ്‍ യൂറോയുടേതാണ് കരാറെന്ന് ബ്രിട്ടീഷ്, ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് റൊണാള്‍ഡോ പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, പിന്നീട് ചര്‍ച്ചകളില്‍ നിന്ന് യുവന്റസ് പിന്മാറുകയായിരുന്നു. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച റൊണാൾഡോ നിഷേധിച്ചിരുന്നു.

നിലവിൽ ഇറ്റലിയിൽ സീരി എയിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോ ഇറ്റാലിയൻ ക്ലബുമായി അടുത്ത സീസണിലേക്കുള്ള കരാർ ഒപ്പിട്ടിട്ടില്ലായിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ തിരിച്ചു വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

cristiano ronaldo
Advertisment