Advertisment

മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ; കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

New Update

publive-image

Advertisment

സുല്‍ത്താന്‍പുര്‍: മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷന് സുല്‍ത്താന്‍പുര്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ബി.ആര്‍ തിവാരി പറഞ്ഞു.

സുല്‍ത്താന്‍പുരില്‍ മനേക നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദമായത്. സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നിരുന്നു. മുസ്ലിംകളെ താന്‍ സ്‌നേഹിക്കുന്നതായും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതു മാത്രമാണ് താന്‍ പറയാന്‍ ഉദേശിച്ചതെന്നും മേനക ഗാന്ധി വിശദീകരിച്ചു.

മുസ്ലിംകളുടെ വോട്ട് ഇല്ലാതെയാണ് തന്റെ ജയമെങ്കില്‍ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്കു ബാധ്യതയുണ്ടാവില്ല എന്നായിരുന്നു വിവാദ പ്രസംഗം. ‘ഞാന്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കൊണ്ടാണ് ജയിക്കുന്നത്. എന്നാൽ മുസ്‌ലിംകളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങൾക്കു എനിക്കു വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാൽ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാന്‍ ബാധ്യതയുണ്ടാവില്ല’– മനേക പറഞ്ഞു.

സുല്‍ത്താന്‍പുരിലെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനി മേഖലയില്‍ നടന്ന പ്രചാരണത്തിന്റ മൂന്നു മിനിട്ടു നീണ്ടു നില്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മനേകയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തു വന്നിരുന്നു.

Advertisment