Advertisment

പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ; കുട്ടനാട് മത്സരിക്കാമെന്ന ഇടതുമുന്നണി വാഗ്ദാനം തള്ളി

New Update

കൊച്ചി: പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. മാണി സി കാപ്പന് വേണമെങ്കിൽ കുട്ടനാട് മത്സരിക്കാമെന്ന ഇടതുമുന്നണി വാദ്ഗാനവും മാണി സി കാപ്പൻ തള്ളി.

Advertisment

പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റ് സാധ്യതകളെ കുറിച്ച് ആലോചിക്കും. അധികം വൈകാതെ തീരുമാനം പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. നിര്‍ണ്ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്നും കാപ്പൻ സൂചിപ്പിച്ചു.

publive-image

എൻസിപിക്ക് പാലാ മണ്ഡലം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. പാലാ സീറ്റിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ, എൻസിപിയിൽ മുന്നണി മാറ്റം അടക്കമുള്ള ചർച്ചകൽ സജീവമായി.

അതിനിടെ, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാ​ഗം പറയുന്നത്. പത്തു ജില്ലാ കമ്മിറ്റികളുടെ പിന്തുണ ഉണ്ടെന്നും ശശീന്ദ്രൻ വിഭാ​ഗം അവകാശപ്പെടുന്നു.

mani c kappan
Advertisment