Advertisment

പാലാ ഇപ്പോഴും ചങ്കാണ്, സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല; എന്തു വന്നാലും പാലായിൽ മൽസരിക്കുമെന്ന് മാണി.സി.കാപ്പന്‍; 'പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ല'

New Update

പാലാ : പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി.സി.കാപ്പന്‍. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. എന്തു വന്നാലും പാലായിൽ മൽസരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisment

publive-image

അതേസമയം പാലാ സീറ്റിൽ തർക്കിച്ച് മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍. സീറ്റ് സംബന്ധിച്ച വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പ്രഫുൽ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിക്കാമെന്നാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കാപ്പൻ മുന്നണി വിടുമെന്നത് തെറ്റായ വാർത്തയാണെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ നടക്കുന്നത് മറയ്ക്കാൻ ഇടത് മുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

mani c kappan mani c kappan speaks
Advertisment