Advertisment

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കാപ്പന്‍ മുംബൈക്ക് പറന്നത് തട്ടിപ്പു കേസിലെ ജാമ്യം റദ്ദാകാതിരിക്കാന്‍ ! കോടതിയില്‍ ഹാജരായില്ലെങ്കില്‍ എംഎല്‍എയുടെ സത്യപ്രതിജ്ഞ ജയിലില്‍ നിന്നും ആകേണ്ടി വരുമെന്ന് കാപ്പന്‍ ഭയന്നു. കാപ്പന്‍ മുംബൈ ബോറിവിലി മെട്രോപോലീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ മൂന്നു തട്ടിപ്പുകേസിലും ജാമ്യത്തില്‍. മാണി സി കാപ്പന്‍ എത്തിയെങ്കിലും കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി. അന്നും കാപ്പന്‍ കോടതിയില്‍ നേരിട്ടെത്തണം ! യാത്രക്കിടെ പവാറിനെ കണ്ടത് സൗഹൃദ സന്ദര്‍ശനത്തിന്?

New Update

കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ പാലയിലെ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍ മുംബൈക്ക് പറന്നത് മുബൈയിലെ കേസില്‍ ജാമ്യം റദ്ദാക്കുമോയെന്ന ഭയന്ന്. മുംബൈ ബൊറിവിലി മെട്രോപോലീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ തട്ടിപ്പു കേസില്‍ ജാമ്യത്തിലായിരുന്നു കാപ്പന്‍. കഴിഞ്ഞ അവധികളില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ജാമ്യം റദ്ദായി ജയിലില്‍ പോകേണ്ടി വരുമോ എന്നു ഭയന്നാണ് കാപ്പന്‍ മുംബൈയ്ക്ക് അടിയന്തരമായി പറന്നത്.

Advertisment

publive-image

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കാപ്പന്‍ മുംബൈക്ക് പോയത് ചില നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതു കാപ്പന്‍ ക്യാമ്പും നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് യാഥാര്‍ത്ഥ്യം പുറത്തുവരുന്നത്.

മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ തട്ടിപ്പു കേസില്‍ മാണി സി കാപ്പന്‍ ജാമ്യത്തിലാണ്. മൂന്നു തട്ടിപ്പു കേസിലാണ് കാപ്പന് ബൊറിവിലി മെട്രോപോലീറ്റന്‍ കോടതി ജാമ്യം നല്‍കിയിരുന്നത്. ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കാപ്പന്‍ മുംബൈയിലെത്തിയത്.

കാപ്പന്‍ എത്തിയെങ്കിലും കേസ് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. അന്നു കേസ് പരിഗണിക്കുമ്പോള്‍ കാപ്പന്‍ കോടതിയില്‍ ഹാജരാകണം.

നേരത്തെ 2010ലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ കാപ്പന്‍ മലയാളിയായ വ്യവസായി ദിനേഷ് മേനോനോട് വാങ്ങിയത്. പണം വങ്ങിയെങ്കിലും ഷെയര്‍ നല്‍കിയില്ല. ഇതോടെ ദിനേശ് മോനോന്‍ പണം തിരികെ ആവശ്യപ്പെട്ടു.

കുറച്ചു തുക തിരികെ നല്‍കിയെങ്കിലും പിന്നീട് ബാക്കി തുക നല്‍കാന്‍ കാപ്പന്‍ തയ്യാറായില്ല. ഇതിനിടെ നല്‍കിയ ചെക്കുകളും മടങ്ങി. ഇതോടെയാണ് കേസിലേക്ക് നീങ്ങിയത്.

https://www.facebook.com/100002263203961/posts/3951427351609333/?sfnsn=wiwspmo

Advertisment