Advertisment

ഗുരുവും ശിഷ്യരും നേര്‍ക്കുനേര്‍ പോരാടുന്ന മണിമല

author-image
ജോമോന്‍
New Update

കോട്ടയം: ജില്ലയിലെ  മണിമല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മല്‍സരിക്കുന്നത് അധ്യാപകനും കുട്ടികളും തമ്മില്‍ . കറിക്കാട്ടുര്‍ സി.സി.എം സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ജേക്കബ് തോമസ് തീമ്പലങ്ങാടാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി . ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാലു ശിഷ്യന്മാരും ഇതേ വാര്‍ഡില്‍ മല്‍സരിക്കുന്നുണ്ട് .

Advertisment

publive-image

ജേക്കബ് തോമസ്, ബിനോയി വര്‍ഗീസ്

കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലാണ് പ്രധാന മല്‍സരം . ജോസഫ് ഗ്രൂപ്പിന്റെ പ്രാദേശിക നേതാവായ ജേക്കബ് തോമസ് തീമ്പലങ്ങാട് ചെണ്ട ചിഹ്നത്തില്‍ മല്‍സരിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് (എം) മാണി വിഭാഗത്തിലെ ബിനോയി വര്‍ഗീസ് പുറ്റുമണ്ണില്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നു . വ്യാപാരിയാണ് ബിനോയി .

publive-image

വിനോദ് ആൻറെണി ,സജി വാളിപ്ലാക്കൽ ,ലിറ്റോ ജോസഫ്

ബിനോയിയ്ക്ക് പുറമേ മുന്‍ മെമ്പറായ വിനോദ് ആന്‍റെണി ,സജി വാളിപ്ളാക്കല്‍ ,ലിറ്റോ ജോസഫ് എന്നീ നാലുപേരും ജേക്കബ് തോമസിന്റെ ശിഷ്യന്മാരാണ് .യുഡിഎഫിന്റെ കോട്ടയായ പതിനാലില്‍ മാണിവിഭാഗത്തിലൂടെ സീറ്റ് പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി എഫ് കണക്കുകൂട്ടല്‍ . അതേ സമയം നിരവധി ശിഷ്യസമ്പത്തും മേഖലയിലെ പ്രമുഖ കുടുംബാംഗവുമായയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനാല്‍ വിജയം ഉറപ്പെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍ . രണ്ടുമുന്നണികളേയും പരാജയപ്പെടുത്തി വിജയം നേടാനാണ് സ്വതന്തര്‍ ശ്രമിക്കുന്നത് .

കടുത്ത മല്‍സരം നടക്കുന്ന പതിനാലാം വാര്‍ഡില്‍ 'മാഷ്' തന്നെ വിജയിക്കുമോ അതോ 'കുട്ടികളാണോ' വിജയിക്കുകയെന്നത് പ്രവചനാതീതമാണ് .പഴയ അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും പുറമേ രണ്ടുപേര്‍ കൂടി മല്‍സരിക്കുന്നുണ്ടിവടെ .ഒ.ഐ.ഒ.പി യുടെ ബെന്നി കൊക്കപ്പുഴയും സ്വതന്തയായി മിനി ചെമ്മരപ്പള്ളിയും.

തയ്യാറാക്കിയത്:  ജോമോന്‍ മണിമല

Advertisment