Advertisment

ആരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്ഥത; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മഞ്ചേരി : ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിന്റ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.

Advertisment

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളേജ്‌ യൂണിറ്റ് പ്രസിഡന്റ് നബീൽ അമീൻ എന്നിവർ സംസാരിച്ചു.

publive-image

പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി സി.പി ഷരീഫ്, അജ്മൽ തോട്ടോളി, തഷ്‌രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.

Advertisment