Advertisment

ഈ ചിത്രം വരച്ച കുട്ടിയോട് ദുഷ്ടത കാണിക്കരുത്! ; കുഞ്ഞു ഹൃദയത്തിന്റെ അടിയില്‍ നിന്ന് ഉയര്‍ന്നു വന്ന , നമ്മുടെ കരള്‍ പിളര്‍ക്കുന്ന ഒരു നിലവിളിയാണിത്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ : വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ വ്യാപകമായി എടുത്ത് പോസ്റ്റു ചെയ്യുന്ന ചിത്രമാണിത്.  ചിത്രത്തില്‍ ചിത്രകാരിയുടെ പേരൊപ്പുണ്ടെങ്കിലും പലരും ഒരു കടപ്പാട് പോലും രേഖപ്പെടുത്താതെയാണ് ഈ ചിത്രമെടുത്ത് പോസ്റ്റുന്നത്. ചിത്രകാരിക്ക് ലഭിക്കേണ്ടുന്ന ശ്രദ്ധയും അംഗീകാരവുമാണ് ഇതിലൂടെ നഷ്ടപ്പെടുത്തുന്നത്.

Advertisment

publive-image

ചിത്രം പോസ്റ്റു ചെയ്യുന്നവര്‍ അത് വരച്ച മഞ്ജി എന്ന പെണ്‍കുട്ടിയോടും ഉത്തരവാദിത്തം കാണിക്കണമെന്ന് .പ്രമുഖ ചലച്ചിത്ര വിമര്‍ശകനും എഴുത്തുകാരനുമായ വികെ ജോസഫ്ആവശ്യപ്പെടുന്നു .

വി കെ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ’

‘ഈ ചിത്രം എന്റെ പ്രിയ സുഹൃത്തും ദേശാഭിമാനി പത്രത്തിലെ എഡിറ്റോറിയല്‍ ജേര്‍ണലിസ്റ്റും കവിയുമായ സതീഷ് ഗോപിയുടെ കുഞ്ഞു മകള്‍ മഞ്ജി വരച്ചതാണ്. കുഞ്ഞു ഹൃദയത്തിന്റെ അടിയില്‍ നിന്ന് ഉയര്‍ന്നു വന്ന , നമ്മുടെ കരള്‍ പിളര്‍ക്കുന്ന ഒരു നിലവിളിയാണിത്.

ഈ ചിത്രം ആ കുഞ്ഞുമോളുടെ പേരില്ലാതെ വെറുതെ ചുറ്റിക്കറങ്ങി നിരവധിയാളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അതും ഒരു തരം ദുഷ്ടതയാണ്.’

Advertisment