Advertisment

ഒടിയന്‍ വിവാദത്തിനിടെ ശ്രീകുമാര്‍ - മഞ്ജു വാര്യര്‍ സൗഹൃദം തകര്‍ച്ചയിലേയ്ക്ക് ? മറ്റാരുടേയും കഴിവുപയോഗിച്ച് വളർന്ന ബ്രാൻഡ് അല്ല മഞ്ജുവെന്ന് ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാറിന് വിശദമായ മറുപടിയുമായി ഫാന്‍സ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

 

Advertisment

publive-image

'ഒടിയന്‍' റിലീസിനെ തുടര്‍ന്ന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണം പുതിയ തലത്തിലേയ്ക്ക് . ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നായിക മഞ്ജു വാര്യരെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദം.

ശ്രീകുമാറും മഞ്ജു വാര്യറും തമ്മിലുള്ള സൗഹൃദം വഴിപിരിഞ്ഞു എന്ന് തെളിയിക്കുന്നതാണ് മഞ്ജുവിന്റെ ആരാധിക എന്ന നിലയില്‍ സിന്‍സി അനിലിന്‍റെതായി ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്‌ .

തൊഴില്‍ പരമായി താന്‍ മഞ്ജു വാര്യര്‍ക്ക് നല്‍കിയ പിന്തുണയാണ് ഇപ്പോള്‍ തന്‍റെ സിനിമക്കെതിരെ ആക്രമണം ഉണ്ടാകാന്‍ കാരണമെന്നും അതിനാല്‍ ഇതിനോട് മഞ്ജു വാര്യര്‍ പ്രതികരിക്കണം എന്നും ശ്രീകുമാര്‍ ആവശ്യപെട്ടിരുന്നു .

publive-image

അതിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത് മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത് എന്ന് തോന്നിപ്പിക്കുംവിധം ഒരു ആരാധിക തന്നെയാണ്. മഞ്ജുവിനോടുള്ള വൈരാഗ്യം ആണ് ഒടിയൻ എന്ന സിനിമയിൽ നടന്നതെങ്കിൽ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ് ഉണ്ടാവേണ്ടത് 'ഉദാഹരണം സുജാത' എന്ന ചിത്രത്തിനല്ലെ എന്നാണ് ആരാധികയുടെ ചോദ്യം.

രണ്ടാം വരവില്‍ മഞ്ജുവിനെ ബ്രാന്‍ഡ് ചെയ്തത് താനാണ് എന്ന ശ്രീകുമാറിന്റെ വാദവും അവര്‍ തള്ളിക്കളയുന്നു . ആരുടേയും സമയവും കഴിവും ഉപയോഗിച്ച് വളർന്ന ബ്രാൻഡ് അല്ല മഞ്ജു വാരിയർ. അവരുടെ ആത്മവിശ്വാസവും ഗുരുത്വവും അർപ്പണബോധവും കൊണ്ട് അവര് സ്വയം നേടിയെടുത്തതാണ് എല്ലാം എന്ന് സമര്‍ദ്ധിക്കാനാണ് പോസ്റ്റില്‍ കൂടുതലും ശ്രമിച്ചിട്ടുള്ളത് . പോസ്റ്റ് ചുവടെ .

publive-image

മിസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍ ,

താങ്കളെ എനിക്ക് 4 വർഷത്തെ കേട്ടു പരിചയം മാത്രമേ ഉള്ളൂ...അതും മഞ്ജുവിന്റെ രണ്ടാമത്തെ വരവിനു കാരണമായ പരസ്യ സംവിധായകൻ എന്ന പേരിൽ..ഞാൻ എന്നല്ല ഒരു ശരാശരി മലയാളി അങ്ങനെ ആണ് അറിഞ്ഞിട്ടുണ്ടാവുക...

എന്റെ അറിവിൽ കഴിഞ്ഞ ഒന്നര വര്ഷമായിട്ട് മഞ്ജു ആയിട്ടോ മഞ്ജുവിന്റെ ടീം ആയിട്ടോ നിങ്ങള്ക്കോ നിങ്ങളുടെ കമ്പനിക്കോ യാതൊരുവിധ ബന്ധവും ഇല്ല.......മഞ്ജു വാരിയരുടെ ഒരു ആരാധിക എന്ന നിലയിൽ താങ്കളോട് കുറച്ചു ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...

1) സംവിധാനത്തിൽ പാകപ്പിഴകൾ സംഭവിച്ച സിനിമയെ,... അതിലൂടെ ഇത്രയധികം വിമർശനങ്ങൾ നേരിട്ട സിനിമയെ..... മഞ്ജുവാര്യർ പ്രതികരിച്ച് ക്ലീൻ ചിറ്റ് വാങ്ങിക്കൊടുക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നതിന്റെ ലോജിക് എന്താണ്?

2) ബ്രഹ്മാണ്ഡ ചിത്രമെന്ന പരിവേഷം കൊടുത്തു കഴിഞ്ഞ രണ്ടു വർഷമായി സിനിമ പ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിട്ട് ഒടുവിൽ എല്ലാ പ്രതീക്ഷകൾക്കും ഇപ്പുറം ഒരു ശരാശരി ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിലേക്ക് നിങ്ങളുടെ സിനിമ എത്തി നില്കുന്നു ...ഇതിനു കാരണം മഞ്ജു വാരിയർ ആണോ?

publive-image

3) മഞ്ജുവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ സിനിമ ഡീഗ്രേഡ് ചെയ്യുന്നു എന്നു പറയുന്നു....തീർത്തും പുതുമുഖ സംവിധായകർ ഒരുക്കിയ രണ്ടു ചെറിയ പടങ്ങൾ നന്നായി തന്നെ ഓടിയിരുന്നു....ഈ അടുത്ത കാലത്ത്... .ഉദാഹരണം സുജാതയും മോഹൻലാലും....നിങ്ങൾ പറയുന്ന ഡീഗ്രേഡിങ് അല്ലെങ്കിൽ മഞ്ജുവിനോടുള്ള വൈരാഗ്യം എന്നിവ ആണ് ഒടിയൻ എന്ന സിനിമയിൽ നടന്നതെങ്കിൽ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ് ഉണ്ടാവേണ്ടത്, ""ഉദാഹരണം സുജാത"" എന്ന ചിത്രത്തിന് അല്ലെ ? കാരണം, രാമലീലയോടൊപ്പം റീലീസ്, remake ചിത്രം,പേരെടുത്ത നായക നടൻ ഇല്ലാ, നവാ ഗത സംവിധായകൻ

എന്നാൽ ഏറ്റവും കൂടുതൽ ഓടിയ ചിത്രവും(100 ദിവസം ) ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവും "ഉദാഹരണം സുജാത ആണ്....അത് എങ്ങനെ സംഭവിച്ചു കാണുമെന്നു താങ്കൾക്കു ഒന്നു വിവരിക്കാമോ?

4) ഇന്ന് നിങ്ങളുടെ ഇന്റർവ്യൂ മുഴുവനും കണ്ട ആളെന്ന നിലയിൽ ഒന്നു ചോദിച്ചോട്ടെ മഞ്ജു വാരിയർ എന്ന ബ്രാൻഡ് 2014 ൽ നിങ്ങൾ ഉണ്ടാക്കി എടുത്തു അല്ലെങ്കിൽ നിങ്ങളിലൂടെ ഉണ്ടായി എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് ?

publive-image

5) സ്ത്രീകളുടെ സൂപ്പർസ്റ്റാർ ആയി നിൽക്കുന്ന മഞ്ജുവിനു നിങ്ങളെ പോലെ ഒരു സംവിധായകന്റെ നിഴൽ മാത്രമാണോ ഒരു ബ്രാൻഡ് ആകാൻ സഹായകമായത്? വേറെയും നടിമാർ വീട്ടിൽ ഇരിക്കുന്നുണ്ടല്ലോ....അവരെ ഒരു ബ്രാൻഡ് ആക്കാൻ താങ്കളുടെ കമ്പനി ശ്രമിച്ചിരുന്നോ...എന്ത് കൊണ്ട് അത് സംഭവിച്ചില്ല...?

6) ഈ കാലമത്രയും നിങ്ങളോട് നന്ദിയും കടപ്പാടും ആയി നിലകൊള്ളുകയും അതിനു ഒരു സ്ത്രീ കേൾക്കാവുന്നതിനു അപ്പുറം മോശമായ ആരോപണങ്ങൾ കേൾക്കുകയും അതിനെ എല്ലാം സധൈര്യം നേരിടുകയും അതിജീവിക്കുകയും ചെയ്ത മഞ്ജുവിനെ ഒരു സിനിമയുടെ പേരിൽ ഇപ്പൊൾ ഡീഗ്രേഡ് ചെയ്യുന്നത് നിങ്ങൾ മാത്രമല്ലെ?

നിങ്ങൾക് അറിയില്ലെങ്കിൽ ഞങ്ങൾ സ്ത്രീകൾക്ക് മഞ്ജുവിന്റെ ഭൂതകാലം കാണാപ്പാഠമാണ്..നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്

A. 1991, 1992, 1993, 1995 - 4 വർഷ കാലം കേരളം കലോത്സവത്തിൽ പങ്കെടുക്കുകയും അതിൽ 2 വട്ടം കലാതിലകം ആവുകയും ചെയ്തു.

(92 യിലും 95 യിലും)

publive-image

B. 1998 October il അഭിനയം നിർത്തുമ്പോൾ വെറും 20 സിനിമകളിൽ നിന്നും 1 ടെലിഫിലിം il നിന്നും നേടിയെടുത്തത് 1 ദേശീയ പുരസ്കാരവും, 1 സംസ്ഥാന പുരസ്കാരവും, മികച്ച നടിക്കുള്ള തുടർച്ചയായ 4 filmfare പുരസ്കാരങ്ങളും ആണ്

C. 99 ഇൽ ഒരു ദേശീയ പുരസ്‌കാരം മാത്രമേ നേടിയിട്ടുള്ളെങ്കിലും ,

97 ഇൽ കളിയാട്ടം

98 ഇൽ കന്മദം, ദയ

അവസാന പട്ടികയിൽ എത്തിയിരുന്നു

D. 96 ഇൽ ഒരു സംസ്ഥാന പുരസ്‌കാരം മാത്രമേ നേടിയുട്ടുള്ളതെങ്കിലും,

97,98,99 വർഷങ്ങളിൽ അവസാന റൗണ്ടിൽ എത്തിയിരുന്നു

ഏതൊരു നായികാ നടിയുടെയും മികച്ച സമയം 20 മുതൽ 30 വയസ്സ് വരെ ആണെങ്കിൽ, മഞ്ജു ഇതെല്ലാം നേടിയത് 20 വയസ്സിനുള്ളിൽ ആണ്

14 വർഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു കുച്ചിപ്പുടിയിൽ അരങ്ങേറ്റം കുറിക്കുന്നു...കണികളെ കൈയിലെടുത്തു മാത്രമേ ഇന്നും അവർ ചിലങ്ക അഴിച്ചിട്ടുള്ളൂ...

മഞ്ജുവാരിയർ എന്ന നടിയെ മാത്രമേ നിങ്ങളുടെ കണ്ണിൽ നിങ്ങൾ കാണുന്നുള്ളൂ...അവരിലെ പ്രതിഭയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല....ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇന്റർവ്യൂ കളിൽ അവരുടെ പേര് നിങ്ങൾ ഉച്ചരിക്കില്ല....സൈബർ ആക്രമണത്തിന്റെ കാരണം അവരാണ് എന്ന് പറയാൻ..അവർക്കു നേരെ വിരൽ ചൂണ്ടാൻ ഉള്ള യോഗ്യത ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിക്കേണ്ട സമയമാണ് ഇത്...

publive-image

നിങ്ങളുടെ സിനിമ വിജയിക്കാതെ പോയെങ്കിൽ അതിന്റെ കാരണം കണ്ടെത്തി അടുത്ത project ൽ അത് rectify ചെയ്തു വരിക എന്നതാണ് നിങ്ങൾ ചെയ്‌യേണ്ടിയിരുന്നത്...ചാനലിൽ ഇരുന്നു നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആരെയാണ്?

നിങ്ങളുടെ പരാജയം നിങ്ങൾ സമ്മതിക്കുന്നതിനു തുല്യമാണ് ഇതെല്ലാം മഞ്ജു കാരണം ആണ്....എന്ന് വരുത്തിത്തീർക്കാൻ ഉള്ള കഷ്ടപ്പാട്...

ദൈവം കൊടുക്കുന്ന അനുഗ്രഹങ്ങൾ അത് ആർക്കായാലും നശിപ്പിച്ചു കളയാൻ ആവില്ല എന്നതിന്റെ വലിയൊരു തെളിവാണ് മഞ്ജു വിന്റെ ഗ്രാഫ് ഇപ്പോഴും ഉയർന്നു നില്കുന്നത്...ഒടിയൻ എന്ന പടം കൊണ്ട് തീരുന്നതല്ല അതൊന്നും...

ആരുടേയും സമയവും കഴിവും ഉപയോഗിച്ച് വളർന്ന ബ്രാൻഡ് അല്ല മഞ്ജു വാരിയർ...അവരുടെ ആത്മവിശ്വാസവും ഗുരുത്വവും അർപ്പണബോധവും കൊണ്ട് അവര് സ്വയം നേടിയെടുത്തതാണ് എല്ലാം...ഇനി ഈ ചിത്രം സംസാരിക്കട്ടെ..

https://www.facebook.com/shawn.sincy.3/posts/2180901915492803

sreekumar menon manju warrier odiyan
Advertisment