Advertisment

അന്നദാതാക്കളെ വിസ്മരിക്കരുത്, കാര്‍ഷികാഭിവൃദ്ധിയിലൂടെ മാത്രമേ നാടിന്‍റെ പുരോഗതി സാധ്യമാകൂ - മഞ്ജു വാര്യര്‍

New Update

publive-image

Advertisment

തൊടുപുഴ: അന്നദാതാക്കളെ വിസ്മരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും കാര്‍ഷികാഭിവൃദ്ധിയിലൂടെ മാത്രമേ നാടിന്‍റെ പുരോഗതി സാധ്യമാകൂവെന്നും പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍. ഗാന്ധിജി സ്റ്റഡി സെന്‍റര്‍ നടത്തിയ കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ കൃഷിയുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ ആരോഗ്യമാണ് ഏറ്റവുംവലിയ സമ്പത്ത്. പച്ചക്കറി ഉള്‍പ്പെടെയുള്ളവ വീടുകളില്‍ കൃഷി ചെയ്യാനും ആരോഗ്യമുള്ളജനതയെ വാര്‍ത്തെടുക്കാനും എല്ലാവരും തയ്യാറാകണം. ജൈവ കൃഷി പ്രോത്സാഹനത്തിന് മുന്തിയ പരിഗണന നല്‍കണം.

publive-image

വിഷലിപ്തമായ പച്ചക്കറികള്‍ വാങ്ങുന്ന സമീപനം ഒഴിവാക്കേണ്ടിയിരിക്കുന്നു. വീടുകളില്‍ സ്വന്തമായി പച്ചക്കറിയും മറ്റും കൃഷി ചെയ്യാന്‍സമയം കണ്ടെത്തണം. കാര്‍ഷികമേളയില്‍ പങ്കെടുക്കണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ജൈവകൃഷി പ്രോത്സാഹനത്തിന് ഗാന്ധിജി സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ പി.ജെ,ജോസഫ് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണ്. - മഞ്ജു വാര്യര്‍ പറഞ്ഞു.

publive-image

ശാസ്ത്രീയമായ രീതിയില്‍, ശ്രദ്ധിച്ച് ഏതു കൃഷി നടത്തിയാലും ലാഭമുണ്ടാകുകയും നിലനിര്‍ത്തി കൊണ്ടുപോകുകയും ചെയ്യാമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഏറ്റവും സാധ്യതയുള്ളത് കൃഷിയ്ക്ക് തന്നെയാണെന്ന് മണ്ണില്‍ പൊന്നു വിളയിച്ച കര്‍ഷകരുടെ അനുഭവങ്ങള്‍ നമ്മെബോധ്യപ്പെടുത്തുന്നുണ്ട് - ജോസഫ് പറഞ്ഞു.

യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ,നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍കെ.സി.സണ്ണി, ഷെവലിയര്‍ ഷിബു തെക്കുമ്പുറം, അഡ്വ. ജോസി ജേക്കബ്, മത്തച്ചന്‍ പുരയ്ക്കല്‍എന്നിവര്‍ സംസാരിച്ചു.

thodupuzha news
Advertisment