Advertisment

നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ ഇന്ന് വിസ്തരിക്കും

New Update

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതി ഇന്നു വിസ്തരിക്കും. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു.ഇന്നു ഹാജരാകാന്‍ നടന്‍ സിദ്ദീഖ്, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കും കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്.

Advertisment

publive-image

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നാളെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വെള്ളിഴാഴ്ചയും വിസ്തരിക്കും. വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുന്‍പു പ്രതികള്‍ ഈ വാന്‍ ഉപയോഗിച്ചിരുന്നു.

നടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്‍പ് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ കണ്ട 11 സാക്ഷികളെയും കോടതി ഇന്നലെ വിസ്തരിച്ചിരുന്നു.

manjuwarrier5
Advertisment