Advertisment

രുചിയോടെ കഴിക്കാന്‍ മത്സ്യം ശരിക്കും വേവിക്കാതെ കഴിച്ചു; വയറുവേദന കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചെന്നപ്പോള്‍ കണ്ടെത്തിയത് വയറില്‍ മുഴുവന്‍ വിരകള്‍; ചൈനയില്‍ സംഭവിച്ചത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെയ്ജിംഗ്: കൂടുതല്‍ രുചിക്ക് വേണ്ടി അധികം വേവിക്കാതെ മാംസം കഴിക്കുന്ന പതിവ് ചൈനക്കാര്‍ക്കുണ്ട്. അതിന്റെ അപകടവും അവര്‍ അനുഭവിക്കാറുണ്ട്. അത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ, സമാനമായ ഒരു സംഭവം വാര്‍ത്തയാവുകയാണ്. ചൈനയിലെ ഹാങ്‌സുവിലുള്ള 55കാരനാണ് വേവിക്കാതെ മത്സ്യം കഴിച്ചതുകൊണ്ട് ദുരിതം അനുഭവിച്ചത്.

കടുത്ത വയറുവേദന മൂലമാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എന്താണ് വേദനയുടെ കാരണമെന്ന് ഡോക്ടര്‍മാര്‍ക്കും മനസിലായില്ല. പിന്നീട് എക്‌സ് റേ പരിശോധനയില്‍ ഇയാളുടെ കരളിന്റെ ഭാഗത്ത് പഴുപ്പ് നിറഞ്ഞതു പോലെ ചില മുഴകള്‍ കണ്ടെത്തി.

വിശദമായ പരിശോധനയിലാണ് അത് വിരകളുടെ മുട്ടകളാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. മുട്ടയിട്ട് പെരുകി ഒരുപാട് വിരകളായിരുന്നു ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് ഡോക്ടര്‍മാര്‍ ഇയാളുടെ ആഹാരരീതി ചോദിച്ചപ്പോള്‍ രുചിക്ക് കഴിക്കാന്‍ വേണ്ടി ശരിക്കും വേവിക്കാതെ മത്സ്യം കഴിക്കുന്ന പതിവുണ്ടെന്ന് ഇയാള്‍ പറയുകയായിരുന്നു.

അത്തരത്തില്‍ കഴിച്ച ഒരു മത്സ്യത്തില്‍ നിന്നാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിച്ചതെന്നും പെരുകിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്തായാലും പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഇയാളുടെ കരളിന്റെ ഒരു ഭാഗം തന്നെ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment