Advertisment

ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകില്ല, 65 വയസ് കഴിഞ്ഞവരെയും ആരാധനാലയങ്ങളിൽ കയറ്റണമെന്ന് മാർ ക്ലിമ്മീസ്

New Update

തിരുവനന്തപുരം: പ്രായപരിധിയില്ലാതെ എല്ലാ വിശ്വാസികൾക്കും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ. 65 വയസ് കഴിഞ്ഞവർക്ക് ദേവാലയങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുർബാന കൊള്ളാൻ പ്രായമേറിയവർക്ക് പ്രത്യേക സമയക്രമം ഏർപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കൊവിഡ് മുൻകരുതലിന്റെ ഭാ​ഗമായി 65 വയസ് കഴിഞ്ഞവരും പത്ത് വയസിൽ താഴെയുളളവരും ​ഗർഭിണികളും മറ്റ് അസുഖങ്ങളും ഉളളവർ വീടുകളിൽ കഴിയണമെന്നാണ് കേന്ദ്ര നിർദേശമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആരാധനാലയങ്ങൾ തുറക്കുമ്പോഴും ഈ നിർദേശങ്ങൾ പാലിക്കണമെന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മാർ ക്ലിമ്മീസിന്റെ വാക്കുകൾ.

ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണ്. അവർക്കും ഒരിടം നൽകേണ്ടതാണ്. 65 കഴിഞ്ഞവർക്ക് ദേവാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്തത് ശരിയല്ല. കൊവിഡ് 19 കാരണം വന്ന നിയന്ത്രങ്ങൾ കർശനമായി പാലിച്ചവരാണ് വിശ്വാസികൾ. വിശുദ്ധകുർബാന നാവിൽ നൽകുന്നതിന് പകരം കയ്യിൽ നൽകി. ദേവാലയങ്ങളിൽ വിശ്വാസികൾക്കേകുന്ന അനിവാര്യ ശുശ്രൂഷകൾപോലും ഒഴിവാക്കി.

സഭയുടെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാമുൻകരുതലുകളും ദേവാലയങ്ങൾ ഒരുക്കുമെന്നും കാതോലിക്കബാവ പറഞ്ഞു.

covid 19 lock down mar cleemis cardinal
Advertisment