Advertisment

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ​ഗൂ​ഗിളിലും താരം: ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്ലാറ്റ് പൊളിക്കൽ

New Update

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ​ഗൂ​ഗിളിലും താരം. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്ലാറ്റ് പൊളിക്കലാണ്. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെര്‍ച്ച്‌ ചെയ്തത്. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്ലാറ്റ് പൊളിക്കല്‍ അഞ്ചാമതെത്തി.

publive-image

ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്പോര്‍ട്‌സ് ഒന്നാം സ്ഥാനത്തും. എന്നാല്‍ വൈകീട്ട് ഏഴുമണിയായതോടെ, ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി 'മരട് ഫ്ളാറ്റ്' ഗൂഗിളില്‍ നിറഞ്ഞുനിന്നു.ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളെ അനുസരിച്ച്‌ ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്.

Advertisment