Advertisment

മാറാട് കലാപക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി മരിച്ച നിലയില്‍ ; മൃതദേഹം കഴുത്തില്‍ കല്ലുകെട്ടിയ നിലയില്‍, കൊലപാതകമെന്ന് സംശയം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

കേസില്‍ 12 വര്‍ഷത്തേക്കാണ് മാറാട് കോടതി ഇല്യാസിനെ ശിക്ഷിച്ചത്. ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു

Advertisment