Advertisment

മറഡോണയുടെ 'ദൈവത്തിന്റെ കയ്യൊപ്പ് ' പതിഞ്ഞ ടി ഷര്‍ട്ട് വില്‍പ്പനയ്ക്ക്; വില 14 കോടി രൂപ

New Update

വാഷിംഗ്ടണ്‍: അന്തരിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ , 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൈ കൊണ്ട് ഗോളടിച്ചപ്പോള്‍ ധരിച്ചിരുന്ന ടി ഷര്‍ട്ട് വില്‍പ്പനയ്ക്ക്. രണ്ട് മില്യണ്‍ യു.എസ് ഡോളറാണ് ജേഴ്‌സിയുടെ വില. ഇന്ത്യന്‍ രൂപ 14 കോടിയിലധികം വരുമിത്.

Advertisment

publive-image

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള ദേശീയ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ഈ ടി ഷര്‍ട്ട് സൂക്ഷിച്ചിരിക്കുന്നത്. മെക്‌സികോ സിറ്റിയില്‍ നടന്ന ക്വാട്ടര്‍ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജയ്ക്ക് മറഡോണ ജഴ്‌സി കൈമാറുകയായിരുന്നു.

ജഴ്‌സി രണ്ട് മില്യണ്‍ ഡോളറിന് സ്വകാര്യ ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ഡോള്‍ഡ് ഇന്‍ ലേല കമ്പനിയിലെ ഡേവിഡ് അമര്‍മാന്‍ പറഞ്ഞു.

ഈ ടി ഷര്‍ട്ട് വില മതിക്കാനാകാത്തതാണെങ്കിലും ഉടമ രണ്ട് മില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നതെന്ന് അമര്‍മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

maradona t shirt
Advertisment